Trending

സിസ്റ്റർ പ്രസ്റ്റീന ഇടകളത്തൂർ നിര്യാതയായി




 താമരശേരി : വി. കുർബാനയുടെ ആരാധന സന്യാസിനി  സമൂഹത്തിലെ താമരശേരി വിമല മാതാ പ്രൊവിൻസ് അംഗമായ സിസ്റ്റർ പ്രസ്റ്റീന ഇടകളത്തൂർ(88) നിര്യാതയായി. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ താമരശേരി മേരി മാതാ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിച്ചു.  തൃശൂർ അതിരൂപത പാവറട്ടി ഇടവക പരേതനായ കുഞ്ഞു വറീത് - മറിയം ദമ്പതികളുടെ മകളാണ്. മാനന്തവാടി, സുൽത്താൻ ബെത്തേരി, മുള്ളൻകൊല്ലി, പടത്തുകടവ്, വിളക്കാംതോട്, നെന്മേനി, മേരിക്കുന്ന്, താമരശേരി, വെഴുപ്പുർ എന്നീ ഭവനങ്ങളിൽ  അംഗമായിരുന്നു.

മാനന്തവാടി, സുൽത്താൻ ബത്തേരി ,മുള്ളൻകൊല്ലി, പടത്തുകടവ് ,വിളക്കം തോട് എന്നീ സ്കൂളുകളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 പോൾ , റോസ,  ത്രേസ്യാ, മേരി എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post