താമരശ്ശേരി: പുതുപ്പാടിയിലെ അരുംകൊലക്ക് ഉണ്ടായ കാരണം തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് കൊലപാതകത്തിന് കാരണം ആരാഞ്ഞവരോട് ആഷിഖ്.
കൊടുവാളും പിടിച്ച് രക്തം പുരണ്ട കൈകളാൽ വീട്ടിലെ ഡൈനിംഹാളിൽ മാതാവിനെ കഴുത്ത് അറുത്ത ശേഷമാണ് ഓടി കൂടിയവരുടെ മുന്നിൽ വെച്ച് കൊലക്കുള്ള കാരണം വ്യക്തമാക്കിയത്.
ശാസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുബൈദയെയാണ് ഏക മകൻ ആഷിഖ് ഇന്നലെ ഉച്ചക്ക് വെട്ടിക്കൊലപ്പെടുത്തിയത്.അടിവാരം 30 ഏക്കർ സ്വദേശിനിയായ സുബൈദ വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ തൻ്റെ സഹോദരിയുടെ ചോയിയോടുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
മയക്കുമരുന്നിൻ്റെ ഉപയോഗമാണ് ഇത്തരത്തിൽ ക്രൂര കൃത്യത്തിന് ആഷിഖിനെ പ്രേരിപ്പിച്ചത് എന്നാണ് പറയുന്നത്, പല തവണ ഡി അഡിക്ഷൻ സെൻ്ററുകളിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു.