വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോടഞ്ചേരി, മീന്‍മുട്ടി, ആലക്കല്‍ വീട്ടില്‍ അതുല്‍ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെ ചുണ്ടേല്‍ ഒലിവ്മല എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. 0.05 ഗ്രാം എംഡി.എംഎ കണ്ടെടുത്തു. വൈത്തിരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആര്‍.കെ വിജയന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്