താമരശ്ശേരി : അന്വേഷകരും, യാത്രികരും കൂട്ടായ്മയുടെ ബാനറിൽ വിപി ഫാമിലി സ്പോൺസർ ചെയ്ത് താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ബസ് ബേയിൽ എഫ്. എം റേഡിയോ സ്ഥാപിച്ചു.
വിനോദ് പൂനൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ സ്വിച്ച് ഓൺ കർമ്മം
നിർവ്വഹിച്ചു.
ആകാശവാണി കോഴിക്കോട് നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് സി. കൃഷ്ണകുമാർ മുഖ്യ ഭാഷണം നടത്തി.
അഡ്വ ജോസഫ് മാത്യു, മജീദ് ഭവനം, ഒ.അബ്ദുൾ റഷീദ്. , വിപി അബ്ദുൾ റഹ്മാൻ കുട്ടി, എന്നിവർ ആശംസകൾ നേർന്നു.
പ്രജീഷ് വി.കെ സ്വാഗതവും, ഷാജൻ നന്ദിയും പറഞ്ഞു.