Trending

കൊയിലാണ്ടി - താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ചരക്കു വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന അവസ്ഥയിൽ, ചുങ്കത്ത് കൂറ്റൻ കുഴി, അധികൃതർ വെറും കാഴ്ചക്കാർ.മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, വിജിലൻസ് ഡയരക്ടർക്കും പരാതി നൽകി.

താമരശ്ശേരി: 228 കോടി രൂപയോളം ചിലവിൽ നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത തകർച്ചയിൽ. മുക്കത്തുനിന്നും താമരശ്ശേരി, കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുംമ്പോൾ റോഡിൻ്റെ ഇടതുവശം (ക്വാറി ഉൽപ്പന്നങ്ങളുമായി പോകുന്ന ടിപ്പറുകളുടെ ടയർ പതിയുന്ന ഭാഗം) താഴ്ന്ന അവസ് സ്ഥയിലാണ്, റോഡു നവീകരണം നടന്ന് കേവലം ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് 60 കിലോമീറ്ററോളം ദൂരത്തിൽ റോഡിന് തകർച്ച നേരിടുന്നത്. ഇതിനു പുറമെ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ കൂടത്തായി റോഡിൽ കൂറ്റൻ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. റോഡിൻ്റെ ചുമതലക്കാരായ KSTP ളുദ്യാഗസ്ഥർ, തകർച്ചയും ക്രമക്കേടുകളും കണ്ടില്ലെന്ന് നടിക്കുകയും കരാറുകാരെ സഹായിക്കുകയുമാണ്.



ഇതിനെതിരെ നാട്ടുകാർ മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, വിജിലൻസിനും പരാതി നൽകി.

Post a Comment

Previous Post Next Post