തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽവച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിയെ കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നെട്ടയത്തെ സ്വകാര്യ സ്കൂളിലെ ബസിൽ വച്ച് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
ഇരു വിദ്യാർഥികളും തമ്മില്‍ നേരത്തെ സ്‌കൂളില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന് ശേഷം സ്കൂള്‍ ബസില്‍ കയറിയപ്പോഴാണ് പ്ലസ് വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചത്. മൂന്ന് വട്ടമാണ് പ്ലസ് വൺ വിദ്യാർഥി കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തിയത്. കഴുത്തിനു നേരെയായിരുന്നു ആക്രമണം. മൂന്ന് സെന്റീ മീറ്ററോളം ആഴമുള്ള മുറിവുകളാണ് കുട്ടിക്ക് ഏറ്റതെന്നാണ് പ്രാഥമിക വിവരം.