കൊടുവള്ളി: .
പൂനൂർ പുഴ കൊടുവള്ളി മുനിസിപ്പാലിറ്റി 25,30,33,36,01,22 വാർഡുകളിലായി പുഴയിലേക്ക് ഇരുഭാഗത്തുനിന്നു മരങ്ങളും മുളകളും വീണു ചെറിയ പാഴ് ചെടികൾ വളർന്നും ആയതിൽ ജൈവമാലിന്യങ്ങളും, അജൈവമാലിന്യങ്ങളും തടഞ്ഞ് തുരുത്തുകൾ രൂപപ്പെട്ട് പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുന്നതുകാരണം വെള്ളം വേനൽകാലത്തു വൃത്തികേടാവുകയും, മഴക്കാലത്തു വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്നതായും, സമീപ കിണറുകളിൽ വെള്ളം മലിനമാവുന്നതു കാരണം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായും ആയതിനാൽ പൂനൂർ പുഴയിലെ നീരൊഴുക്കിന് തടസ്സമായി പുഴയിലേക്ക് വീണുകിടക്കുന്ന മുളകളും, മരങ്ങളും മുറിച്ചു മാറ്റി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പാംബേഴ്‌സും അടിഞ്ഞുണ്ടായ തുരുത്തുകൾ പൂനൂർ പുഴ സംരക്ഷണസമിതിയുടെ ചിലവിൽ പ്രാദേശിക പൊതുജന പങ്കാളിത്തതോടെയും സന്നദ്ധ സേവകരുടെയും സഹായത്തോടെയും നീക്കം ചെയ്യുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുൻസിപ്പാലിറ്റിക്ക് അപേക്ഷ നൽകി.