Trending

പിതാവിനൊപ്പം പുലര്‍ച്ചെ സ്കൂട്ടറില്‍ പോകവേ അപകടം; നഴ്സിങ് കോളജ് അധ്യാപിക മരിച്ചു

നഴ്സിങ് കോളജ് അധ്യാപിക കാറിടിച്ച് മരിച്ചു. വടവാതൂർ തകിടിയേൽ ടി.എ.ജയിംസിന്റെ (എംആർഎഫ് റിട്ട. ഉദ്യോഗസ്ഥൻ) മകൾ എക്സിബ മേരി ജയിംസ് (28) ആണു മരിച്ചത്. പുലര്‍ച്ചെ പിതാവിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.  

ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപമാണു സംഭവം. മലപ്പുറം കോട്ടയ്ക്കൽ അൽമാസ് നഴ്സിങ് കോളജിലെ അധ്യാപികയാണ് എക്സിബ. അവധിക്കുശേഷം മടങ്ങാൻ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു പോവുന്നതിനിടെയാണു ദാരുണാന്ത്യം. സംസ്കാരം ഇന്നു 2നു ചിലമ്പ്രക്കുന്ന് ഇമ്മാനുവൽ ഫെയ്ത്ത് ഫെലോഷിപ് സെമിത്തേരിയിൽ നടക്കും . മാതാവ്: പരുത്തുംപാറ കുന്നേൽ കുഞ്ഞൂഞ്ഞമ്മ ജയിംസ്. ജിക്സയാണ് സഹോദരി.

Post a Comment

Previous Post Next Post