താമരശ്ശേരി :താമരശ്ശേരിയുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയതത് സാഹസികമായി. ബന്ദിപ്പൂർ വനമേഖലയിലൂടെ പ്രതിയുടെ കാറിനെ പിന്തുടർന്നെങ്കിലും ഇടക്ക് കാർ ഉപേക്ഷിച്ചു കടന്ന പ്രതിയെ പിടികൂടാൻ പലയിടങ്ങളിലായി വലവിരിച്ചു. താമരശ്ശേരി സിഐ സായൂജ്കുകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗൂഡല്ലൂർ ബസ്സ്റ്റാൻ്റ് മൂത്രപ്പുരക്ക് സമീപം കാത്തിരുന്നത് രണ്ടു മണിക്കൂറിധികം സമയമാണ്.
കരുനാഗപ്പള്ളി സ്വദേശിയായ ഷാജി മോൻ താമരശ്ശേരിയിൽ തന്നെ വിവിധ ഇടങ്ങളിൽ വാടകക്ക് താമസിച്ചിട്ടുണ്ട്, മൂന്ന് വർഷം മുമ്പാണ് താമരശ്ശേരി പൊടുപ്പിൽ വീട് വാങ്ങി താമസമാക്കിയത്, ഇയാൾ ഇടക്ക് ഇടക്ക് തൻ്റെ കാർമാറ്റാറുണ്ട്.
പോലീസ് ക്രൈം സ്കോഡ് പ്രതിയുടെ ഓരോ നീക്കങ്ങളും പിന്തുടർന്നു, ഒടുക്കം പിടികൂടി താമരശ്ശേരിയിൽ എത്തിച്ചു.