Trending

അഖില ഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

താമരശ്ശേരി : അഖില ഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ രൂപീകൃതമായതിൻ്റെ 65-ാം വാർഷികത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സേവാ സംഘം ജനറൽ ബോഡി തീരുമാനിച്ചു.

പരേതനായ വി എം രാഘവൻ നായരുടെ നേതൃത്വത്തിൽ 1960 ലാണ് അയ്യപ്പസേവാസംഘം താമരശ്ശേരി 201-ാം നമ്പർ ശാഖ രൂപീകൃതമായത് .സേവാ സംഘം രൂപീകരിക്കുന്നതിന് മുമ്പ്1955 മുതൽ തന്നെ താമരശ്ശേരിയിൽ 
അയ്യപ്പൻ വിളക്ക് മഹോത്സവം സംഘടിപ്പിച്ചിരുന്നു.
തുടർന്ന് 1963 ൽ താമരശ്ശേരി ടൗണിൽ ഭൂമി വാങ്ങിച്ച് അയ്യപ്പ ഭജനമഠം നിർമ്മിച്ചു. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ ഭജനമഠം 2018 ൽ 
നവീകരിച്ചു നിർമ്മിച്ചു ഛായാചിത്ര പ്രതിഷ്ഠ നടത്തി.
ആധ്യാത്മിക രംഗത്ത്
പതിറ്റാണ്ടുകളായി സമാനതകളില്ലാത്ത
പ്രവർത്തനങ്ങളാണ് അയ്യപ്പ സേവാസംഘം നടത്തിവരുന്നത്.

65-ാം വാർഷികത്തിൻ്റെ ഭാഗമായി അയ്യപ്പ
സേവാ സംഘം താമരശ്ശേരി
നേത്ര ഫൗണ്ടേഷനുമായി സഹകരിച്ച്
താമരശ്ശേരി ഭജനമഠത്തിൽ വെച്ച് 2025 ജനുവരി 5 ന് ഞായറാഴ്ച 10 മണി മുതൽ 1 മണി വരെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിമിര രോഗ നിർണ്ണയവും നടത്തും.
തുടർ മാസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു.
അമൃതദാസ് തമ്പി , വി . കെ . പുഷ്പാംഗദൻ, കെ .ശിവദാസൻ, നീലഞ്ചേരി ബാലകൃഷ്ണൻ നായർ,
വി .പി .രാജീവൻ ,പി .ശങ്കരൻ, 
ഷിജിത്ത് .കെ . പി പ്രസംഗിച്ചു .
സുധീഷ് ശ്രീകല സ്വാഗതവും
സി കെ ബിജേഷ് നന്ദിയും പറഞ്ഞു.

അഖില ഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ ഭാരവാഹികളായി
താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.
ഗിരീഷ് തേവള്ളി - പ്രസിഡൻറ്
സുധീഷ് ശ്രീകല - സെക്രട്ടറി
വി .പി .രാജീവൻ - ട്രഷറർ

ഫോട്ടോ : അഖിലഭാരത അയ്യപ്പ സേവാ സംഘം താമരശ്ശേരി ശാഖ പ്രസിഡൻറ് ഗിരീഷ് തേവള്ളി സെക്രട്ടറി സുധീഷ് ശ്രീകല .

Post a Comment

Previous Post Next Post