പത്തനംതിട്ട കിടങ്ങന്നൂരിൽ കനാലിൽ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാൽക്കാലിക്കൽ എസ്.വി.ജി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സന്ധ്യയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കനാൽ കരയിൽ വസ്ത്രങ്ങൾ കണ്ടെത്തിയത്. വിദ്യാർഥികൾ വെള്ളത്തിലിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
പത്തനംതിട്ടയിൽ കനാലിൽ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
byWeb Desk
•
0