താമരശ്ശേരി :കുന്നിക്കൽ റെസിഡൻസ് അസോസിയേഷൻ പതിനൊന്നാം വാർഷികവും, പുതുവൽസ രാഘോഷവും വിവിധ പരിപാടികളോടെ കൊണ്ടാടി. സാംസ്‌കാരിക പ്രവർത്തനായ പി ആർ വിനോദ് മുഖ്യപ്രഭാഷണം നടത്തി. അയൽ പക്ക സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് കഴിയണമെന്ന് വിനോദ് പറഞ്ഞു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. മുഹ്സിൻ, സുധി, അഡ്വക്കേറ്റ് കെ എം തോമസ്, ഡോ : റഷീദ്, വിനോദ് മാഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷബ്‌ന, പ്രസിഡന്റ് ലിജിന, ട്രഷറർ ഷമീന എന്നിവരടങ്ങിയ പുതിയ ഭരണസമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു..