വിവാഹ സൽക്കാരം കഴിഞ്ഞ് കാറിൽ പോകുകയായിരുന്ന സംഘത്തിനു മുന്നിൽ മൂന്നു ബൈക്കുകളിലായി സഞ്ചരിച്ച ആറു യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
കാറിനു മുന്നിൽ അഭ്യാസം കളിച്ചത് ചോദ്യം ചെയ്തതാണ് തല്ലിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
തുടക്കത്തിൽ വിവാഹ സൽക്കാരം കഴിഞ്ഞു വരുന്ന സംഘത്തിൽ സ്ത്രീകൾ അടക്കം ഏതാനും പേർ മാത്രമാണ് ഉണ്ടായിരുന്നത്, ഇവർ അറിയിച്ചതിനെ തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തെത്തിയതോടെ നടുറോഡിൽ കൂട്ടതല്ലായി. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.