താമരശ്ശേരി: ചമൽ ഗവ: എൽ. പി സ്‌കൂളിൽ സപ്‌തതി ആഘോഷ സമാപന പരിപാടികൾ 31ന് വൈകുന്നേരം 4 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിളംബര ഘോഷയാത്ര വ്യാഴാഴ്ചവൈകുന്നേരം 4 ന് നടക്കും.
1954ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.പരിപാടിയുടെ ഭാഗമായി മുതിർന്ന പൂർവ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസംആദരിച്ചു.
ഉദ്ഘാടന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപക അവാർഡ് ജേതാവ് ലിജിമോൾ, മാപ്പിളപ്പാട്ട് ഗായകൻ വിടൽ. കെ. മുഹമ്മദ് എന്നിവരെ ആദരിക്കും. സമാപന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും.
കവി സത്യചന്ദ്രൻ പൊയിൽക്കാവ് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അധ്യക്ഷനാവും.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വിഷ്‌ണു ചുണ്ടൻകുഴി, ബേബി രവീന്ദ്രൻ, ഹെഡ്‌മാസ്റ്റർ ബഷീർ കൈപ്പാട്ട്, എൻ. പി. കുഞ്ഞാലിക്കുട്ടി, ഷംസുദ്ദീൻ, എം. എ .അബ്ദുൽ ഖാദർ, ടി.കെ. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.