താമരശ്ശേരി:മരുന്ന് കമ്പനികൾക്ക് കുടിശ്ശിക നൽകാത്തത് കൊണ്ട് രൂക്ഷമായ മരുന് ക്ഷാമം നേരിടുന്നു.പി.പി ഇ കിറ്റ് അഴിമതി, ഇൻഷുറൻസ് കമ്പനികൾക്ക് കോടികൾ കടം, കാരുണ്യ പദ്ധതി അട്ടിമറിച്ചു.
താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുക ടി സിദ്ദീഖ്..കെ.പി.സി സി മെമ്പർ പി.സി ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.സി.ടി.ഭരതൻ മാസ്റ്റർ, പി.കെ.ഗംഗാധരൻ, പി.കെ.സുലൈമാൻ മാസ്റ്റർ, കെ.കെ.ഹംസ ഹാജി, പ്രേംജി.ജയിംസ്,എം ടി അഷ്റഫ്, നവാസ് ഈർപ്പോണ, എം.സി നാസിമുദ്ദീൻ, ഒ.എം ശ്രീനിവാസൻ, സലാം മണക്കടവൻ, കെ.സരസ്വതി, വി.ആർ കാവ്യ, അഹമ്മദ് കുട്ടി മാസ്റ്റർ കൂടത്തായി, തുടങ്ങിയവർ സംസാരിച്ചു.