മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ ബൈക്ക് റാലി നാളെ വൈകുന്നേരം മൂന്നു മണിക്ക് കട്ടിപ്പാറ ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉത്ഘാടനം ചെയ്യും. മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണെന്നും, മാലിന്യ മുക്ത നവകേരളം പദ്ധതി വിജയിപ്പിക്കേണ്ട ആവശ്യകഥ ജനങ്ങളെ ബോധ്യപെടുത്താൻ വേണ്ടിയുമാണ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽകൂടെ ഈ ബൈക്ക് യാത്ര സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5:30ന് കട്ടിപ്പാറയിൽ സമാപിക്കുമ്പോൾ വിവിധ ബോധ വൽക്കരണ കലാപരിപാടികൾ ഉണ്ടാവുമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു.