കോടഞ്ചേരി: ആനിക്കാട് വിവാഹത്തിന് എത്തിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം. കല്യാണവീടിൻ്റെ സമീപത്തുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് കൊടുങ്ങല്ലൂർ ഒറ്റതൈക്കൽ മുഹമ്മദ് റാഷിദിൻ്റെ മകൻ ഷംജീർ (36) വീണു മരിച്ചത്. വരനൊപ്പം വീട്ടിൽ എത്തിയതായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിരുന്നെങ്കിലും അതിനു മുമ്പുതന്നെ നാട്ടുകർ കരക്കെത്തിച്ച് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
സംഭവം സംബസിച്ച് കോടഞ്ചേരി പോലീസ് അന്വേഷണം നടത്തി വരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൈക്കാവ് ആനിക്കോട് കാർത്യാനിക്കാട് ഷിബുവിൻ്റെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാനാണ് വരൻ്റെ കൂടെ ഷംജീർ എത്തിയത്.