ഈങ്ങാപ്പുഴ: മുപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈങ്ങാപ്പുഴ പയോണ ഹൗസിംഗ് കോളനിയിലേക്ക് പയോണ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ദയ നിർമ്മിച്ചു നൽകിയ കുടിവെള്ള കണക്ഷന്റെ പൈപ്പുകൾ സാമൂഹിക ദ്രോഹികൾ വെട്ടി നശിപ്പിച്ചു.
ഇതോടെ ഈ വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാതെ പ്രയാസപ്പെടുകയാണ്.
പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശം ഷാഫി വളഞ്ഞപാറ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തു ഹാജി റഫീഖ്, അബ്ദുൽ സമദ്, ഷാജീർ എന്നിവർ സന്ദർശിച്ചു.