Trending

പെരുവയലിന് സമീപം ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം

മാവൂർ - കോഴിക്കോട് റോഡിൽ പെരുവയലിന് സമീപം ബസ്സിനു പുറകിൽ ടിപ്പർ ലോറിയിടിച്ച് അപകടം.

രാവിലെ എട്ടെ അൻപതോടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബസ് യാത്രക്കാരനും ടിപ്പർ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാവൂർ ഭാഗത്തുനിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന എസ്സാർ ലൈൻസ് ബസ് യാത്രക്കാരെ കയറ്റുന്നതിന് പെട്ടെന്ന് നിർത്തിയതോടെ ഇതേ ദിശയിൽ വന്ന ടിപ്പർ ലോറി ബസിന് പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ മുൻവശം പൂർണമായും തകർന്നു.ബസ്സിന്റെ പുറകുവശവും തകർന്നിട്ടുണ്ട്.അപകടത്തിൽ ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറുടെ സഹായിയെ പരിസരത്തുണ്ടായിരുന്ന നാട്ടുകാരാണ് പുറത്തെത്തിച്ചത്.
അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. മാവൂർപോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post