താമരശ്ശേരി : വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി കോഴിക്കോട് ജില്ലകമ്മിറ്റി രൂപീകരണവും, സര്‍ട്ടിഫിക്കറ്റ് വിതണവും താമരശ്ശേരി രാജീവ് ഗാന്ധി ഓടിറ്റോറിയത്തിൽ നടന്നു. പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ ഉദ്ഘാടനം ചെയ്തു. സംഘടന സന്ദേശം സംസ്ഥാന ട്രഷറര്‍ ലക്ഷ്മണന്‍ നിര്‍വഹിച്ചു. പി.കെ.മുകുന്ദന്‍ അധ്യക്ഷനായി. ശ്രീജിത്ത്, വിശ്വനാഥന്‍, എ.പി. ഷാജി, സനല്‍ബാബു, റെനീഷ് , നിധീഷ്, സജീവന്‍, പ്രമോദ്, സുനില്‍ സംസാരിച്ചു. അച്ചുതന്‍ ആലിന്‍കുന്ന്, ബാലകൃഷ്ണന്‍ പടനിലം , രാധ സാഗരി പനായി എന്നിവരെ ആദരിച്ചു.
പുതിയ ജില്ലാഭാരവാഹികളായി രതിഭാസ്‌ക്കര്‍( പ്രസി.) സജീവ് കുമാര്‍( വൈസ്. പ്രസി.) പി.കെ.മുകുന്ദന്‍.( സെക്രട്ടറി), എം.ഐ സുനില്‍( ജോ.സെക്ര.) എം.ടി. ശ്രീജിത്ത് താമരശ്ശേരി എന്നിവരെ തെരഞ്ഞടുത്തു.