Trending

കൊടുവാള്‍ കൊണ്ട് ഉമ്മയെ ക്രൂരമായി വെട്ടി കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്,മാധ്യമങ്ങള്‍ക്ക് നേരെ ചുംബനം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പോലീസ്  വൈദ്യ പരിശോധനക്ക് എത്തിച്ച് തിരികെ കൊണ്ടുവരുമ്പോഴാണ് മാധ്യമ പ്രവർത്തകർക്ക്  നേരെ ചുബന ആഗ്യം കാണിച്ചത്.


 ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്ന് അരുംകൊലയുടെ കാരണം ചോദിച്ചവരോട് നേരത്തെ മകൻ ആഷിഖ് പറഞ്ഞിരുന്നു.

 അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ ആണ് കൊല്ലപ്പെട്ടത്. മകൻ മുഹമ്മദ് ആഷിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകൻ കൊലപ്പെടുത്തിയത്. 

വീട്ടിലെ ഡൈനിങ് ഹാളിൽ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കയ്യുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത് സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുൻപാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ അക്രമം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല




Post a Comment

Previous Post Next Post