Trending

പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടയിൽ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐയെയാണ് ആക്രമിച്ചത്. വിളപ്പിൽ സ്വദേശി റിജു മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. പാളയത്ത് നാട്ടുകാരുമായി റിജു മാത്യു പ്രശ്നമുണ്ടാക്കിയിരുന്നു. വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഇയാൾ അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ എസ്.ഐ പ്രസൂൺ നമ്പി എസ്.പി ഫോർട്ട്‌ ആശുപത്രിയിൽ ചികിത്സയിലാണ്.


Post a Comment

Previous Post Next Post