താമരശ്ശേരി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫെയ്സ് ബുക്ക് വഴി നൽകിയ വാർത്ത ഷെയർ ചെയ്തതതിൻ്റെ പേരിൽ വധഭീഷണി.രാത്രി 12.02 നാണ് തച്ചംപൊയിൽ സ്വദേശി എൻ പി സുഹൈബ് വാട്ട്സ്ആആപ്പ് കോൾ വഴി ടി. ന്യൂസ് അഡ്മിൻ മജീദ് താമരശ്ശേരിക്കു നേരെ വധഭീഷണി ഉയർത്തിയത്.
നാളെ രാവിലെ താമരശ്ശേരി ചുങ്കത്ത് എത്തി ശരിപ്പെടുത്തുമെന്നാണ് ഭീഷണി.
അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന വാഹനം പിടികൂടാനുള്ള ശ്രമത്തിനിടയൽ GST ഉദ്യോഗസ്ഥരെ ആക്രമിച്ച സുഹൈബിനെ എടച്ചേരി പോലീസ് അറസ്റ്റു ചെയ്ത വാർത്ത ഷെയർ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണം.