താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31) നെയാണ് ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പായത്തോട് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്. മരണകാരണം വ്യക്തമായിട്ടില്ല.
ഭാര്യയും കുട്ടികളും സമീപത്തുള്ള ബന്ധുവീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.