വൈത്തിരി : വൈത്തിരിയില്‍ റിസോര്‍ട്ടില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി നടേരി മൂഴിക്കുമീത്തല്‍ കോട്ടോക്കുഴിയില്‍ പ്രമോദ് (53), ഉള്ള്യേരി നാറാത്ത് സ്വദേശിനി ബിന്‍സി (34) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് കോമ്പൗണ്ടിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇവിടെയുള്ള ജീവനക്കാരാണ് ആദ്യം കണ്ടത്. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരും റിസോര്‍ട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു.