താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാത 766 ൽ താമരശ്ശേരി ചുങ്കം കോപ്പർ കിച്ചനു മുൻവശത്തായാണ് റോഡിൽ കൂറ്റൻ വിള്ളൽ രൂപപ്പെട്ടത്, വിള്ളൽ രൂപപ്പെട്ട റോഡിലെ കുഴിയിൽ ഇരു ചക്രവാഹനങ്ങൾ ചാടുമ്പോൾ തെന്നി പോകുകയും നിയന്ത്രണം വിട്ട് മറിയുകയും ചെയ്യുന്നത് പതിവായിട്ടും റോഡിൽ അറ്റകുറ്റപ്പണി നടത്താൻ ദേശീയപാത അധികൃതർ തയ്യാറാവുന്നില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ദേശീയ പാതയിൽ വിള്ളൽ;ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നത് പതിവായി, കണ്ണു തുറക്കാതെ അധികൃതർ.
byWeb Desk
•
0