താമരശ്ശേരി ബാലുശ്ശേരി സംസ്ഥാന പാതയിൽ ചുങ്കം ബിഷപ് ഹൗസിനു സമീപമുള്ള ഐ ഒ സി പെട്രോൾ പമ്പിന് മുന്നിലായരുന്നു സംഭവം.
റോഡരിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഫെലിക്സ് രാജേഷിനെ തടഞ്ഞു നിർത്തിയാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്.
തൻ്റെ കടയടച്ച് ചുങ്കം ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു ഇദ്ദേഹം.
ഐ ഒ സി പമ്പിന് അടുത്തായി റോഡരികിൽ നിർത്തിയിട്ട ബൈക്കിനടുത്ത് നിൽക്കുകയായിരുന്നു യുവാക്കൾ.
ഇവർ ആദ്യം വയനാട്ടിലേക്കുള്ള വഴി ചോദിച്ചു, പിന്നീട് കൈയിൽ കഞ്ചാവുണ്ടോയെന്ന് ചോദിച്ചു തുടർന്ന് ബലമായി പോക്കറ്റിൽ ഉണ്ടായിരുന്ന 20,000 രൂപയും, 15000 രൂപ വിലയുള്ള പുത്തൻ സാംസങ്ങ് മൊബൈൽ ഫോണും പിടിച്ചെടുത്ത് സ്ഥലം വിട്ടു.
പിടിച്ചുപറി നടത്തുമ്പോൾ ബഹളമുണ്ടാക്കി സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരെ വിളിച്ചെങ്കിലും ഇതര സംസ്ഥാനക്കാരായ ഇവർ തിരിഞ്ഞു നോക്കിയില്ല എന്ന് ഫെലിക്സ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ്
ഇന്നലെ രാത്രി മുതൽ തന്നെ പ്രതികളെ പിടികൂടാനായി സമീപങ്ങളിലെ CC tvകൾ പരിശോധിക്കുന്നുണ്ട്. ഒന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരിയിൽ മൂന്നിടങ്ങളിലായി 8 വീടുകളിലും, മൂന്ന് ഉന്തുവണ്ടികൾ കുത്തിതുറന്നും കവർച്ച നടത്തിയിരുന്നു, ഇതു കൂടാതെ പട്ടാപകൽ ചുങ്കത്തെ ബാറ്ററി റിപ്പയർ കടയിൽ നിന്നും സ്കൂട്ടറിൽ എത്തിയ യുവാവ് മൂന്ന് ബാറ്ററികൾ മോഷ്ടിച്ചിരുന്നു മോഷ്ടാക്കളെ പിടികൂടാൻ അന്വേഷ്യണം ഊർജിതമാക്കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.