Trending

താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോ യുടെ സമ്പൂർണ്ണ നവീകരണത്തിന് തീരുമാനിച്ചു.മന്ത്രി കെ.ബി.ഗണേഷ് കുമാർ


താമരശ്ശേരി.കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നായ മലയോര താലൂക്ക് ആസ്ഥാനമായ താമരശ്ശേരി ഡിപ്പോയുടെ സമ്പൂർണ്ണ നവീകരണത്തിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്ന് കേരളാ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. താമരശ്ശേരി ഡിപ്പോയുടെ നവീകരണം സംബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളി എം എൽ എ ഡോ.എം.കെ.മുനീർ മന്ത്രിക്ക് നേരത്തെ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എം.എൽ എ യുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഡിപ്പോയുടെ നവീകരണത്തിന് തീരുമാനിച്ചത്. കോഴിക്കോട് കൊല്ലേഗൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ മാറ്റുന്നതിനു വേണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തത്തോട് കൂടി (പി.പി.പി മാതൃകയിൽ ) ഡിപ്പോ നവീകരിക്കുന്നതിനു വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചു.കോവി ഡിനു മുൻപ് ഏകദേശം എഴുപത്തി രണ്ടോളം സർവ്വീസുകൾ ലാഭകരമായി നടന്നിരുന്നുവെങ്കിലും കോവിഡിനു ശേഷം ഇത് പുനസ്ഥാപിച്ചിരുന്നില്ല.സർവ്വീസുകൾ പരിശോധിച്ച് പുനസ്ഥാപിക്കുന്നക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.അതിൻ്റെ ഭാഗമായി ഡിപ്പോയിലേക്ക് പുതിയ സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസ് അനുവദിക്കുകയും അത് നേരത്തെ നിർത്തലാക്കിയ തിരുവനന്തപുരം റൂട്ടിൽ ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു. നേരത്തെ താമരശ്ശേരി ഡിപ്പോയിൽ നിന്നും ലാഭകരമായി സർവ്വീസ് നടത്തിയിരുന്ന ഗുരുവായൂർ ഷെഡ്യൂൾ കോവിഡിനു ശേഷം കോഴികോട് നിന്നുമായിരുന്നു ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇത് മൂലം മലയോര മേഖലയിൽ നിന്നും ഗുരുവായുരിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ ഒരു സർവ്വീസ് അടിയന്തിരമായി താമരശ്ശേരിയിൽ നിന്നും ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുവാനും മന്ത്രി നിർദ്ദേശിച്ചു. താമരശ്ശേരി ചുരമടക്കമുള്ള മലയോര പ്രദേശങ്ങളിൽ ബസ്സുകൾ തകരാറുകൾ സംഭവിച്ച് വഴിയിൽ കിടക്കുന്ന അവസ്ഥക്ക് പരിഹാരമായി പുതുതായി മൊബൈൽ വർക്ക്ഷോപ്പ് വാഹനം താമരശ്ശേരി ഡിപ്പോക്ക് അനുവദിക്കുവാനും തത്വത്തിൽ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ടൗൺ ടു ടൗൺ ബസ്സുകൾക്ക് പരപ്പൻ പൊയിലിൽ സ്റ്റോപ്പ് അനുവദിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.യോഗത്തിൽ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ.എം.കെ.മുനീർ,താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും വികസന സമിതി ചെയർമാനുമായ എ.അരവിന്ദൻ കൺവീനർ വി.കെ അഷ്റഫ്, റാഷി താമരശ്ശേരി, കെ.എസ് ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രഓപ്പറേഷൻസ്) ജി.പി പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദ്, ചീഫ് ട്രാഫിക് ഓഫീസർ ഉദയകുമാർ, സി.ടി ഒ നോർത്ത് സോൺ മനോജ് കുമാർ തുടങ്ങിയവർ  സംബന്ധിച്ചു.

Post a Comment

Previous Post Next Post