താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശം
ഫുട്പാത്ത് നവീകരണത്തിൻ്റെ
ഭാഗമായി ദേശീയപാതയിൽ രൂപപ്പെട്ട കുഴിയിൽ വാട്ടർ അതോറിറ്റിയുടെ
പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത സമരവുമായി നാട്ടുകാർ.
കപ്പിയും, കയറും സ്ഥാപിച്ച് ബക്കറ്റിൽ വെള്ളം കോരിയും വസ്ത്രങ്ങൾ അലക്കിയുമാണ് നാട്ടുകാരുടെ പ്രതിഷേധം.
വാട്ടർ അതോറ്റിയും , ദേശീയപാതാ വിഭാഗവും തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഈ സമരം.
ഈ ഒരു സ്ഥലത്ത് മാത്രമല്ല ദേശീയ പാതയോരത്ത് ചുങ്കം മുതൽ കാരാടി വരെ അഞ്ചിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പതിവായി ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്, പരാതി നൽകി മടുത്ത നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.