താമരശ്ശേരി: ജിയുപിഎസ് താമരശ്ശേരി സ്കൂളിന്റെ നഴ്സറി വിഭാഗം കുട്ടികളുടെ വാർഷികാഘോഷം "കിളിക്കൊഞ്ചൽ " വർണ്ണാഭമായി ആഘോഷിച്ചു. ആടിയും പാടിയും വേഷം കെട്ടിയും കുരുന്നുകൾ മാറ്റുരച്ചപ്പോൾ ജി.യു.പി സ്കൂൾ താമരശ്ശേരിയുടെ ചരിത്രത്തിൽ ഇതൊരു പുത്തൻ അധ്യായം കുറിച്ചു. വൈകുന്നേരം 5 മണിയോടെ ആരംഭിച്ച പരിപാടി വൈവിധ്യം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ സാലിഹ് മാസ്റ്റർ, എസ്.എം.സി ചെയർമാൻ സുൽഫിക്കർ പിടിഎ പ്രസിഡണ്ട് അനിൽ എം പി ടി പ്രസിഡന്റ് ജ്യോതി എന്നിവർ കുട്ടികൾന്നുള്ള അവാർഡ് വിതരണത്തിന് നേതൃത്വം നൽകുകയും പ്രീ പ്രൈമറി ടീച്ചേഴ്സിന് മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. കെ.ജി കമ്മറ്റി കൺവീനർ മനോജ് മോൻ സ്വഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.