Trending

ദേശീയ പാതയിലെ കുഴിയിൽ ചാടിയ സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്.




താമരശ്ശേരി: ദേശീയ പാത 766 ൽ താമശ്ശേരി ചുങ്കം കെ എസ് ഇ ബി ഓഫീസിന് സമീപം റോഡിൽ രൂപപ്പെട്ട കൂറ്റൻ വിളളലിൽ സ്കൂട്ടർ  ചാടി വയോധികന് സാരമായി പരുക്കേറ്റു.

അടിവാരം വളളിയാട് സ്വദേശിയായ അമ്മദ് കോയ (74) ക്കാണ് പരക്കേറ്റത്.
അടിവാരത്തു നിന്നും നരിക്കുനിയിലേക്ക് പോകുമ്പോൾ രാത്രി 8.30 ഓടെയായിരുന്നു അപകടം.

റോഡിൻ്റെ പാതി ഭാഗത്ത് വിള്ളൽ രൂപപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും കുഴിയടക്കാൻ യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല.
ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്

Post a Comment

Previous Post Next Post