കട്ടിപ്പാറ:ചമൽ മലയോര ഹൈവേയുടെ വികസനത്തിൻ്റെ ഭാഗമായി ചമൽ ടൗണിൽ നിലനിന്നിരുന്ന ബസ്സ് സ്റ്റോപ്പ് റോഡ് നവീകരണ കരാർ കമ്പനി പൊളിച്ചുമാറ്റിയ സ്ഥലത്തിനോട് ചേർന്ന് സാമൂഹ്യ പ്രവർത്തകനും ഭൂവുടയുമായ കളത്തിൽ സെയ്ദ്ഹാജിയുടെ പിതാവും ആദ്യകാല പൗരപ്രമുഖനായ ഇബ്രാഹിംകുട്ടിഹാജിയുടെ സ്മരണാർത്ഥം ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുവാനായി സ്ഥലം വിട്ടു നൽകിയ പശ്ചാത്തലത്തിൽ നാടിൻ്റെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രദേശത്തെ സഹകരണ മനോഭവമുള്ള മുപ്പത് അംഗങ്ങൾ നേതൃത്വം നല്കുന്ന ചമൽ ടൗൺ ടീം നിർമ്മിച്ച ബസ്സ് വെയിറ്റിംഗ് ഷെഡ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജിജെയിംസ് നാടിന് സമർപ്പിച്ചു.
ചടങ്ങിൽ അനിൽജോർജ്, നാസർചമൽ, സലാംമണക്കടവൻ, റസാഖ്കൊട്ടാരപറമ്പ്, വി ജെ ഇമ്മാനുവൽ, കെ കെ അപ്പുക്കുട്ടി, കെ വി അനിൽകുമാർ, കെ വി സെബ്സ്റ്റ്യൻ, ഫാസിൽ താലോലം, എ ടി ബാലൻ, പി സി ഷെരിഫ് എന്നിവർ സംസാരിച്ചു.