താമരശ്ശേരി :നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇന്ന് രാജ്യത്തുടനീളം സ്ത്രീ സുരക്ഷയുടെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിച്ചമോദി സർക്കാർ ലോകത്തിന് തന്നെ മാതൃകയാണെന്നും മണ്ഡലം പ്രസിഡൻ്റ് ശ്രീവല്ലി ഗണേഷിന്റെ സ്ഥാനാരോഹണ ചടങ്ഉദ്ഘാടനം ചെയ്തുകൊണ്ട് മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് പറഞ്ഞു,സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി താമരശ്ശേരി മണ്ഡലത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടമണ്ഡലം പ്രസിഡണ്ട് ശ്രീവല്ലി ഗണേശന്റെ സ്വീകരണ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഷാൻ കരിഞ്ചോല അധ്യക്ഷനായി ഉത്തരമേഖലാ പ്രസിഡണ്ട് ടി പി ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡണ്ട് ടി ബാലസോമൻ സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, പ്രഭാകരൻ നമ്പ്യാർ, വത്സൻ മേടോത്ത്, അഡ്വ : ആൻ്റണി രാജു, ജോസ് കാപ്പാട്ടു മല , സെമ്പാസ് സ്റ്റ്യൻ മാസ്റ്റർ, പിസി രാജേഷ്, ദേവദാസ് കൂടത്തായി, കെ സി രാമചന്ദ്രൻ, പിസി പ്രമോദ് സംസാരിച്ചു