Trending

അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധം;പരിഹാരം കണ്ടില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകും.

താമരശ്ശേരി: ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും അസഹനീയമായ ദുർഗന്ധം പുറത്തുവിട്ട് ജനജീവിതത്തിന് പ്രയാസം സൃഷ്ടിച്ചാൽ മുഖം നോക്കാതെ ബന്ധപ്പെട്ട വകുപ്പുകൾക്കും കലക്ടർക്കും റിപ്പോർട്ട് നൽകുമെന്ന് പോലീസ് കമ്പനി മാനേജ്മെൻറിനെ അറിയിച്ചു .


കഴിഞ്ഞ ദിവസം രാത്രി അസഹനീയമായ ദുർഗന്ധം സഹിക്കവയ്യാതെ കൂടത്തായി ഭാഗത്ത് ജനങ്ങൾ റോഡിൽ ഇറങ്ങി ഹൈവേ ഉപരോധിച്ചിരുന്നു.ഇതേ തുടർന്നാണ് ഇന്ന് താമരശ്ശേരി DYSP യുടെ ചേമ്പറിൽ സമരസമതി പ്രവർത്തകരും, കമ്പനി അധികൃതരുമായി  പോലീസ് ചർച്ച നടത്തിയത്.




 ചർച്ചയിൽ കമ്പനി അധികൃതർക്കും,പോലീസ് അധികാരികൾക്കും പുറയെ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ പി കെ ഗംഗദരൻ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സാദിഖ്‌, വാർഡ്‌ മെമ്പർ ഷീജ, സമരസമിതിയുടെ ചെയർമാൻ  പുഷ്പാകരൻ ,അജ്മൽ, മഹല്ല് പ്രസിഡണ്ട്‌ കുടുക്കിൽ ബാബു,സൽമാൻ, ഷഫീക്, നവാസ് എ കെ, (സിപിഎം),  സംഷിദ ശാഫി , സുൽഫിക്കർ കാരാടി, കരിമ്പലാക്കുന്നു സമരസമിതി നേതാക്കളായ ഉസ്സൈൻ, ഷാനുഎന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post