കട്ടിപ്പാറ- കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിന്റെയും കുടിയേറ്റത്തിന്റെയും പ്ലാറ്റിനം ജൂബിലി വിളിച്ചറിയിച്ചുകൊണ്ട് ജൂബിലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക സമൂഹമൊന്ന് ചേർന്ന് വിളംബര ജാഥ നടത്തി.
നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യ മേളങ്ങളുടെയും പഴയകാല കുടിയേറ്റത്തെ അനുസ്മരിച്ചുകൊണ്ടുള്ള ടാബ്ലോയുടെയും ആകാശ വിസ്മയത്തിന്റെയും അകമ്പടിയോടെ നടത്തിയ വിളംബര ജാഥ കുടിയേറ്റ ജനതയ്ക്ക് തികച്ചും ആഹ്ലാദകരവും വിസ്മയവും ആയിരുന്നു.
ചമൽ ഇടവകയെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യൻ കണ്ണൻതറയും തലയാട് ഇടവകയെ പ്രതിനിധീകരിച്ച് പാരീഷ് സെക്രട്ടറി മാത്യു ഇമ്മാനുവേൽ, ജോളി മേൽവട്ടം ബെന്നി ജോസഫ് ജോസ് വില്ല, സാനി പരക്കുന്നേൽ എന്നിവരും ചേർന്ന് വിളംബരജാഥയെ സ്വീകരിച്ചു.
യുവജനങ്ങളുടെ മനോഹരമായ ഫ്ലാഷ് മോബിന് ശേഷം ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ രാജു ജോൺ തുരുത്തി പള്ളിയിൽ നന്ദി പറഞ്ഞു ഫാ. മിൽട്ടൺ മുളങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ ജൂബിലി കമ്മിറ്റി അംഗങ്ങളും പാരിഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.