Trending

കുടിവെള്ള പ്രശ്നത്തിന് പരിഹാരം; തുക പഞ്ചായത്ത് നൽകും, എ അരവിന്ദൻ


താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് വെസ്റ്റ് ചുണ്ടക്കുന്ന് ഈസ്റ്റ്, എളോത്ത്കണ്ടി മിച്ചഭൂമി എന്നിവിടുങ്ങളിലേക്ക്  കുടിവെള്ളം എത്തിക്കുന്ന പൈപ്പിൻ്റെ അറ്റകുറ്റപ്പണി നടത്തി 
200 ഓളം കുടുംബങ്ങൾക്ക് അടിയന്തിരമായി വെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി സംസ്ഥാന പാതയിൽ കുഴി എടുക്കുന്നതിനായുള്ള അനുമതിക്കു അടക്കേണ്ട തുകയായ 198521/ രൂപയിൽ 190000/ രൂപ പഞ്ചായത്ത് ജലനിധിക്ക് കൈമാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ അറിയിച്ചു.

ജനങ്ങൾ കുടുവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്ന വാർത്ത 24 ന്യൂസ്, Tന്യൂസ്, കോഴിക്കോട് വിഷൻ എന്നീ മാധ്യമങ്ങളാണ് പുറത്തു കൊണ്ടു പൊതു ജനശ്രദ്ധയിൽ കൊണ്ടുവന്നത്.
തുടർന്ന് വാർഡുമെമ്പർമാരായ എ പി സജിത്, എപി മുസ്തഫ എന്നിവർ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രദേശത്ത് രണ്ടു മാസത്തോളമായി കുടിവെള്ളം മുടങ്ങി കിടക്കുകയാണ്.

 

Post a Comment

Previous Post Next Post