Trending

അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയർന്ന ദുർഗന്ധം മൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതായതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ അർദ്ധരാത്രി റോഡ് ഉപരോധിച്ചു.

താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന  അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയർന്ന ദുർഗന്ധം മൂലം വീട്ടിൽ കിടന്നുറങ്ങാൻ പറ്റാതായതോടെ സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ കൂടത്തായി പാലത്തിൽ താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത ഉപരോധിച്ചു രാത്രി 11 മണിയോടെ ആരംഭിച്ച ഉപരോധം 12.20 ഓടെ താമരശ്ശേരി സിഐ സായൂജ്കുമാറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. അടുത്ത ദിവസം DySP യുടെ ചേമ്പറിൽ കമ്പനി അധികൃതരും ,നാട്ടുകാരും ഒന്നിച്ച് ചർച്ച നടത്തി അടിയന്തിര പരിഹാരം കാണാൻ ശ്രമം നടത്തുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.


Post a Comment

Previous Post Next Post