തിക്കോടിയിൽ നാല് വിനോദ സഞ്ചാരികൾ കടലിൽ വീണ് മരിച്ചു. വയനാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്. അനീസ (35) ബിനീഷ് (40) വാണി (32), ഫൈസൽ എന്നിവരാണ് മരിച്ചത്. അഞ്ച് പേർ തിരയിൽ പെട്ടിരുന്നു. തിക്കോടി ഡ്രൈവിംഗ് ബീച്ചിലാണ് അപകടം.
അപകടത്തിൽ പെട്ടവരെ നാട്ടുകാർ ചേർന്ന് കരക്കെത്തിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.