Trending

ഭാര്യയെ സുഹൃത്തുക്കള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ വിട്ടുകൊടുത്തു; വിഡിയോ കണ്ട് ഭര്‍ത്താവ്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ മുപ്പത്തിയഞ്ചുകാരിയെ ഭര്‍ത്താവിന്‍റെ സഹായത്തോടെ സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തതായി പരാതി. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങി തന്നെ ബലാല്‍സംഗം ചെയ്യാല്‍ അനുവദിച്ചതായും റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍ വിദേശത്തിരുന്ന് കാണാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കുടുംബത്തോടൊപ്പം എത്തിയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 








2010ലായിരുന്നു വിവാഹം. വിദേശത്ത് ഓട്ടോമൊബീൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. മൂന്നുവര്‍ഷം മുന്‍പ് നാട്ടിലെത്തിയപ്പോള്‍ ഇയാള്‍ രണ്ട് സുഹൃത്തുക്കളുമായി വീട്ടിലെത്തി സ്വന്തം ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തേക്ക് തിരിച്ചുപോയശേഷവും പ്രതികള്‍ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തു. എതിര്‍ത്തപ്പോള്‍ ആക്രമിക്കുകയും മൊബൈലില്‍ വിഡിയോ പകര്‍ത്തുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അവര്‍ പണം നല്‍കിയിട്ടുണ്ടെന്നും  പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടതായി യുവതി പറയുന്നു

തന്നെ സൃഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ വിദേശത്തിരുന്ന് ഭര്‍ത്താവ് മൊബൈലില്‍ കാണാറുണ്ടെന്നും യുവതി ആരോപിക്കുന്നു. എതിര്‍ത്തപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മക്കള്‍ക്ക് വേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചതെന്ന് യുവതിയുടെ പരാതിയിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബുലന്ദ്ഷഹർ സീനിയർ പൊലീസ് സൂപ്രണ്ട് അറിയിച്ചു

രണ്ടാഴ്ച മുമ്പാണ് കാര്യങ്ങള്‍ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. ‘എല്ലാം അവള്‍ ഒറ്റയ്ക്ക് സഹിക്കുകയായിരുന്നു. അടുത്തിടെ ഭര്‍ത്താവ് വീട്ടില്‍ വന്നിരുന്നു. രണ്ടാഴ്ച മുമ്പ് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഒടുവില്‍ അവള്‍ ധൈര്യം സംഭരിച്ച് ഞങ്ങളോട് എല്ലാം തുറന്നുപറഞ്ഞു’ – സഹോദരന്‍ പറഞ്ഞു. ഭർത്താവും കൂട്ടാളികളും വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദമ്പതികള്‍ക്ക് പതിമൂന്നും മൂന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളും പതിനൊന്നും ഏഴും വയസുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്. യുവതി ഒരു മാസം ഗര്‍ഭിണിയുമാണ്




Post a Comment

Previous Post Next Post