താമരശ്ശേരിയിൽ വീട് കുത്തിതുറന്ന് വീണ്ടു മോഷണം.താമരശ്ശേരി കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് മോഷണം. മോഷണസമയം വീട്ടുകാർ പിതാവിന് അസുഖമായതിനാൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു.
വീട്ടിനകത്തെ അലമാറയിൽ സൂക്ഷിച്ച 8 പവൻ സ്വർണവും, 15000 രൂപയും നഷ്ടപ്പെട്ടു.
ഈ വീടിന് സമീപത്തായി ഏതാനും ആഴ്ചകൾക്ക് മുമ്പ് 8 വീടുകളിൽ കളവ് നടന്നിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.
Dog scod ഉം, ഫിഗർ പ്രിൻ്റ് ബ്യൂറോയും സ്ഥലത്തെത്തി. റൂറൽ
ജില്ലാ പോലീസ് മേധാവി അൽപ്പസമയത്തിനകം സ്ഥലത്തെത്തും, കഴിഞ്ഞ ദിവസം വ്യാപാരിയെ തടഞ്ഞു നിർത്തി 20,000 രൂപയും, ഫോണും കവർന്നിരുന്നു, ഏതാനും ദിവസം മുമ്പ് പട്ടാപ്പകൽ ചുങ്കത്തെ ബാറ്ററി കടയിൽ നിന്നും മുന്ന് ബാറ്ററികളും കളവ് പോയിരുന്നു