താമരശ്ശേരി:ലോട്ടറി മാഫിയയുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അനന്തുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ,
പോലീസ് അന്വേഷണത്തിലെ മെല്ലെപൊക്ക് അവസാനിപ്പിച്ച് തുടർനടപടികൾ എടുക്കണമെന്നും ,
ചൂതാട്ട ലോട്ടറി അവസാനിപ്പിക്കുക എന്നുമുള്ള മുദ്രവാക്യങ്ങൾ ഉയർത്തികൊണ്ട് DYFI താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും ധർണാ സമരവും സംഘടിപ്പിച്ചു, മെഖലാ പ്രസിഡന്റ് സി പി ഷിനുവിന്റെ അധ്യക്ഷതയിൽ നടന്ന ധർണ സമരം DYFI താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി മഹ്‌റൂഫ് ഉത്‌ഘാടനം ചെയ്ത് സംസാരിച്ചു ,
എ ആർ ഷംജിത്ത് ,എം വി യുവേഷ് ,അശ്വിൻ എൻഎസ് തുടങ്ങിയവർ സംസാരിച്ചു