Trending

DYSP ഓഫീസിൻ്റെ ചുറ്റുമതിലിനോട് ചേർന്ന് റോഡ് അരികിലെ ഉണങ്ങി ദ്രവിച്ച തെങ്ങ് നിലംപൊത്താറായ അവസ്ഥയിൽ;ജന ജീവന് ഭീഷണി.

താമരശ്ശേരി: താമരശ്ശേരി DYSP ഓഫീസിൻ്റെ ചുറ്റുമതിലിനോട് ചേർന്ന് ചാലുംമ്പാട്ടിൽ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ  അരികിൽ തല പോയി ഉണങ്ങി ദ്രവിച്ച നിലയിൽ നിലനിൽക്കുന്ന തെങ്ങ് ഏതു സമയത്തും നിലംപൊത്താറായ അവസ്ഥയിൽ.

സദാ സമയത്തും ആളുകൾ കൂട്ടമായി സഞ്ചരിക്കുകയും, നിരവധി സ്ഥാപനങ്ങളും, പോലീസ് സബ്ഡിവിഷൻ ഓഫീസും സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അപകടാവസ്ഥയിലുള്ള തെങ്ങ് ഉടൻ മുറിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷിയാകേണ്ടി വരും.

Post a Comment

Previous Post Next Post