ഓക്കുന്ന് വളവിൽ നിന്നും ചരക്കു ലോറിയെ മറികടന്നു വന്ന കാർ ബസ്സിൽ ഇടിക്കുകയും, ഇടിയുടെ ആഘാദത്തിൽ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയ ബസ്സിലേക്ക് തൻ്റെ പരുക്ക് കാര്യമാക്കാതെ ഓടിക്കയറിയ ഡ്രൈവർ വിജയകുമാർ എന്ന ബിജു ഉടൻ ഹാൻ്റ് ബ്രേക്ക് ഇടുകയും, ബ്രേക്ക് ചവിട്ടുകയും ചെയ്തു നിർത്തുകയായിരുന്നു. ഈ സമയം ബസ്സ് കടവരാന്തയിൽ എത്തിയിരുന്നു, 5 അടി കൂടി മുന്നോട്ട് പോയിരുന്നങ്കിൽ ബസ്സ് കടക്ക് മുന്നിലെ ഉയരത്തിൽ നിന്നും താഴെ പതിക്കുമായിരുന്നു. ബസ്സിൻ്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെല്ലാം സ്ത്രീകൾ ആയതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായിരുന്നില്ല. കാർ മറികടക്കാൻ ശ്രമിച്ച ലോറിയും തല കീഴെ മറിഞ്ഞിരുന്നു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു.മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും, 9 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.