താമരശ്ശേരി: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറും കെ.എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടരും താമരശ്ശേരി KSRTC മിന്നൽ സന്ദർശനം നടത്തി.
തിരുവമ്പാടി ബസ്സ് അപകടത്തിൽ പെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതംകൈമാറുന്ന ചടങ്ങിൽ സംബന്ധിച്ച് തിരിച്ചു വരുബോൾ ആയിരുന്നു സന്ദർശനം.
താമരശ്ശേരി ഡിപ്പോയുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ മന്ത്രി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും, കൂടതൽ സർവീസുകൾ നടത്തുന്നതിനായി ബസ്സുകൾ അനുവധിക്കുമെന്നും അറിയിച്ചു. ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു.