Trending

"പഞ്ചറായത് ടയറല്ല, റോഡാണ്" റോഡിൻ്റെ തകർച്ച പരിശോധന നടത്താൻ KSTP പ്രോജക്ട് ചീഫ് എഞ്ചിനിയർക്ക് മന്ത്രിയുടെ നിർദ്ദേശം.




താമരശ്ശേരി: 222 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി - എടവണ്ണ സംസ്ഥാന പാത എരഞ്ഞിമാവു മുതൽ കൊയിലാണ്ടി വരെയുള്ള ഭാഗങ്ങളിൽ  വ്യാപകമായി റോഡ് താഴ്ന്ന് തകർച്ച നേരിടുന്നു എന്ന പരാതിയിൽ അടിയന്തിരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് KSTP പ്രോജക്ട് ചീഫ് എഞ്ചിനിയർക്ക് നിർദ്ദേശം നൽകി.

പണി പൂർത്തീകരിച്ച് ഒരു വർഷത്തിനകം തന്നെ ചരക്ക് വാഹനങ്ങളുടെ വീൽ പതിയുന്ന ഭാഗമാണ് താഴ്ന്ന് പോകുന്നത്, ഇതു മൂലം ഇരുചക്രവാഹനങ്ങൾക്ക് പുളച്ചിൽ അനുഭവപ്പെടുകയും, അപകടത്തിൽപ്പെടുന്നതും പതിവാണ്.

Post a Comment

Previous Post Next Post