കൊയിലാണ്ടി -താമരശ്ശേരി- എടവണ്ണ സംസ്ഥാന പാത താഴ്ന്ന ഭാഗത്ത് റീടാറിംഗ് ആരംഭിച്ചു. മുക്കത്ത് നിന്നും കൊയിലാണ്ടിക്ക് വരുംമ്പോൾ റോഡിൻ്റെ ഇടതു വശമാണ് താഴ്ന്ന പോയ്രുന്നത്, ചരക്ക് ലോറികളുടെ ടയർ പതിക്കുന്ന ഭാഗമായിരുന്നു താഴ്ന്നുപോയത്. ഈ ഭാഗത്താണ് വീണ്ടും ടാറിംഗ് നടത്തുന്ന പ്രവൃത്തി ആരംഭിച്ചത്.
222 കോടി ചിലവഴിച്ച് KSTP യുടെ മേൽനോട്ടത്തിൽ നവീകരിച്ച റോഡ് പണി പൂർത്തീകരിച്ച് ഒരു വർഷം പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഒരു ഭാഗം താഴ്ന്നു പോയിരുന്നു ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.