താമരശ്ശേരി താഴെ പരപ്പൻ പൊയിൽ ആലിൻ ചുവട് - ക്രഷർ റോഡിലെ കെട്ടിടത്തിലാണ് മാലിന്യം സംഭരിച്ചു വെച്ചത്.
കോഴിക്കോട് പട്ടണത്തിലെ മാളുകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ എത്തിക്കുന്നത്, തുടർന്ന് തരം തിരിച്ച് റീസൈക്കിൾ ചെയ്യാൻ പറ്റിയ തെല്ലാം കയറ്റിക്കൊണ്ടു പോകുകയും, ഭക്ഷണ അവശിഷ്ടങ്ങൾ അടക്കമുള്ള ഇവിടെ കുന്നുകൂട്ടിയിടുകയുമാണ്, ഇതു മൂലം ദുർഗന്ധവും, ഈച്ചയും, കൊതുകും കാരണം പൊറുതിമുട്ടിയപ്പോഴാണ് പരിസരവാസികൾ രംഗത്തിറങ്ങിയത്.
രാത്രിയിലാണ് ഇവിടെ മാലിന്യം എത്തിക്കുന്നത്. ജോലിക്കാരെല്ലാം ഇതര സംസ്ഥാനക്കാരാണ്, നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടു തവണ ഗ്രാമ പഞ്ചായത്ത് ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യാൻ കെട്ടിട ഉടമക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും വകവെക്കാതെ വീണ്ടും വീണ്ടും മാലിന്യം എത്തിക്കുകയായിരുന്നു.
ഇന്നു രാത്രിയിൽ ലോഡുമായി ലോറി എത്തിയപ്പോൾ നാട്ടുകാർ രംഗത്ത് വരികയും, പഞ്ചായത്ത് സെക്രട്ടറിയേയും, പ്രസിഡൻ്റിനേയും വിളിച്ചു വരുത്തി നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു.പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
മാലിന്യം പൂർണമായും നീക്കം ചെയ്യിപ്പിച്ച് നാളത്തന്നെ സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ പറഞ്ഞു.
ബയോഗ്യാസ് പ്ലാനുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനുള്ള ആവശ്യത്തിനായാണ് പഞ്ചായത്തിൽ നിന്നും ലൈസൻസ് വാങ്ങിയതെന്നും എ അരവിന്ദൻ പറഞ്ഞു.