SDPl മണ്ഡലം പ്രസിഡൻ് കൊടുവള്ളി സ്വദേശി യൂസഫിനാണ് സാരമായി പരുക്കേറ്റത്.
കോഴിക്കോട് ഭാഗത്ത് നിന്നും അമിതവേഗതയിൽ റോഡിലൂടെ വളഞ്ഞ് പുളഞ്ഞ് വന്ന കാർ റോഡിൻ്റെ എതിർ ദിശയിലെ ഓരത്ത് നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. പരപ്പൻ പൊയിൽ വെച്ചു തന്നെ മറ്റെരു കാറിലും ഈ കാർ ഇടിച്ചിരുന്നു.
അപകടകരമായ നിലയിലാണ് കാർ കടന്നു പോയതെന്ന് ദൃസാക്ഷികൾ പറഞ്ഞു. കാറിൽ യുവതിയടക്കം 5 പേരാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു..
ഇതിൽ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു, മറ്റു യുവാക്കൾ ഓടി രക്ഷപ്പെട്ടു.ഇവർ സഞ്ചരിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി
ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി സക്കീറിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
അതേ സമയം താഴെപരപ്പൻ പൊയിലിൽ കാൽനട യാത്രക്കാരൻ്റെ മേൽ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റു. മടവൂർ സ്വദേശി അനീഷ് കുമാറിനാണ് പരുക്കേറ്റത് ,ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇന്നലെ അപകടം നടന്ന സ്ഥലത്തിൻ്റെ 200 മീറ്ററിനകത്താണ് രണ്ടപകടങ്ങളും നടന്നത്.