തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ. ശ്രീകാര്യം പൗഡികോണത്ത് ആണ് സംഭവം. ജനലിൽ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു. പൗഡികോണം സുഭാഷ് നഗറില്‍ ആണ് സംഭവം.
ഇളയ കുട്ടി അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്നു അയല്‍ക്കാരാണ് റിബണ്‍ മുറിച്ച് പതിനൊന്ന് വയസുകാരിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടികള്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകം എന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.