Trending

കൊച്ചിയിൽ സ്കൂൾ വിട്ട് മടങ്ങിയ 12കാരിയെ കാണാതായെന്ന് പരാതി,​ വ്യാപക പരിശോധനയുമായി പൊലീസ്

കൊച്ചി : കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയായ 12കാരിയെ കാണാതായെന്ന് പരാതി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. സ്കൂൾ വിട്ട് കുട്ടി സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. എളമക്കര പൊലീസിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ വ്യാപക പരിശോധന നടത്തുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post